വിത്തുകൾ പാകുന്ന വിധം..
40% മണ്ണ്
40% ഉണങ്ങിയ ചാണകപ്പൊടി
20% വേർമി കംപോസ്റ്
( വേർമി കംപോസ്റ് ഇല്ലെങ്കിൽ 50% മണ്ണും 50% ചാണക പൊടിയും).
ഇവ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം അതിലുള്ള കല്ലും കട്ടയും എല്ലാം എടുത്തു കളയുക..ചട്ടിയുടെ മുക്കാൽ ഭാഗവും മണ്ണ് നിറച്ച ശേഷം വെള്ളം ഒഴിച്ച് നനച്ച് 10 മിനിട്ട് വയ്ക്കുക..
വിത്തുകൾ 10 മിനിട്ട് വെയിലിൽ വച്ച ശേഷം വെള്ളം നനച്ച് വച്ച മണ്ണിന് മുകളിൽ ഇടുക..അതിനു ശേഷം ഒരു ചെറിയ ലയർ കംപോസ്റ് ഉം മണ്ണും കൂടി ഉള്ള മിക്സ് അതിന് മുകളിൽ വിതറുക ( തീരെ ചെറിയ ഒരു ലയർ).
ആദ്യ മൂന്ന് ദിവസം വെള്ളം വേറെ ആവശ്യമില്ല. അതിന് ശേഷം ദിവസവും രണ്ട് നേരം വെള്ളം സ്‌പ്രേ ചെയ്ത് കൊടുക്കുക. ഈ ചട്ടികൾ നേരിട്ട് വെയിൽ കിട്ടാത്ത സ്ഥലം നോക്കി വയ്ക്കുക.. വിത്തുകൾ കിളിർത്തു 4-5 ഇലകൾ ആയതിന് ശേഷം ആരോഗ്യം ഉള്ള തൈകൾ വേറെ ചട്ടികളിലേക്ക് മാറ്റി നടാവുന്നതാണ്...അതിന് ശേഷം ചെടികൾ വളരാൻ തുടങ്ങുന്ന സമയം ചെടികൾ വെയിൽ കിട്ടുന്ന സ്ഥലം നോക്കി വയ്ക്കുക...
വിത്തുകൾ കിളിർത്ത് വരാൻ 14 - 21 ദിവസങ്ങൾ വരെ എടുക്കും
വളമായി ചാണകപ്പൊടിയും കംപോസ്റ് ഉം ആണ് നിർദേശിക്കുന്നത്...